സഹകരണ പ്രസ്ഥാനങ്ങൾ കാലാനുസൃതമായ മാറ്റം ഉൾക്കൊളളണം: മന്ത്രി പി. രാജീവ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 December 2022

സഹകരണ പ്രസ്ഥാനങ്ങൾ കാലാനുസൃതമായ മാറ്റം ഉൾക്കൊളളണം: മന്ത്രി പി. രാജീവ്

 



 

കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സഹകരണ അംഗസമാശ്വാസ പദ്ധതി മൂന്നാംഘട്ട വിതരണവും കാലടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 പുതിയ കാലത്തിനനുസരിച്ച് സഹകരണ മേഖല സമഗ്രമായ മാറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  ബില്ല് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷം സെനറ്റ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സമഗ്ര മാറ്റത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കും.

സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിലെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മണ്ഡലത്തിൽ വലിയ സംഭാവനകളാണ് നൽകുന്നത്.  സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന്റെ അളവുകൾ ലാഭത്തിന്റെയും നിക്ഷേപണത്തിന്റെയും കണക്കുകൾ മാത്രമല്ല ജന ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ്. കേരളത്തിൽ ആശുപത്രി ചെലവുകൾക്ക്‌ വലിയൊരു തുകയാണ് ആവശ്യമായി വരുന്നത്. സൗജന്യ ചികിത്സ സംവിധാനങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് സഹകരണ അംഗ സമാശ്വാസ പദ്ധതി സഹകരണ വകുപ്പ് പ്രഖ്യാപിച്ചത്.  നവീനയമായ ഈ ആശയം സമയബന്ധിതമായാണ് നടപ്പിലാക്കി വരുന്നത്. സഹകരണ സംഘങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണം.  ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി നിരവധി സഹകരണ സംഘങ്ങളാണ് മുന്നോട്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

 സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 93 സഹകരണ സംഘങ്ങളിലെ 2078 അംഗങ്ങൾക്കായി 4,69,80,000 രൂപയാണ് വിതരണം ചെയ്തത്.

ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത, കാലടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ ചാക്കോച്ചൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ, ബോർഡ് അംഗങ്ങൾ, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു



Post Top Ad