മണ്ഡലകാലം പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തിയായതിൽ പൊലീസ്ന് വലിയ സംതൃപ്തി ഉണ്ടെന്ന് എഡിജിപി എം.ആർ അജിത്. സുഗമമായ മലകയറ്റവും ദർശനവുമാണ് ലക്ഷ്യം. മകരവിളക്കിന് വൻ തിരക്ക് ഉണ്ടാകും. വിപുലമായ തയാറെടുപ്പ് പൊലീസ് നടത്തിയെന്നും പറഞ്ഞു. സുരക്ഷാ, ദുരന്ത നിവാരണ സംഘം എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകുമെന്ന് എഡിജിപി അറിയിച്ചു.നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാല മഹോത്സവത്തിനു പരിസമാപ്തികുറിച്ച് ഇന്ന് ശബരിമല സന്നിധിയിൽ മണ്ഡലപൂജ നടക്കും.. ഉച്ചയ്ക്ക് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും.