കൊല്ലം അഴീക്കലിൽ മഴ, ചുഴലിക്കാറ്റ് സുനാമി മോക്ഡ്രിൽ നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 December 2022

കൊല്ലം അഴീക്കലിൽ മഴ, ചുഴലിക്കാറ്റ് സുനാമി മോക്ഡ്രിൽ നടത്തി

 


കൊല്ലം അഴീക്കലിൽ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. മഴ, ചുഴലിക്കാറ്റ് സുനാമി മുന്നറിയിപ്പുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.

മോക്ക്ഡ്രിൽ എങ്ങനെ ?

അഴീക്കൽ തീരത്ത് അപായ സൈറണുകൾ മുഴങ്ങി നിമിഷങ്ങൾക്കകം ആംബുലൻസും ഫയർഫോഴ്‌സും പൊലീസും മറ്റുസേനയും എല്ലാം സജ്ജമായി. 18 വർഷം മുൻപുള്ള സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകളിലേക്ക് അഴീക്കലുകാർ ഒരു നിമിഷം മടങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു. സേനാംഗങ്ങൾ ഓരോരുത്തരെയായി ആംബുലൻസിൽ കയറ്റി. സംഭവിച്ചത് എന്തെന്ന് അറിഞ്ഞില്ലെങ്കിലും നാട്ടുകാരും ഒപ്പം കൂടി.ചീറിപ്പാഞ്ഞ ആംബുലൻസുകൾ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെ പ്രാഥമിക പരിശോധന. ഏറെ വൈകിയാണ് ദുരന്ത മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മോക്ഡ്രില്ലാണ് സംഭവിച്ചത് എന്ന് നാട്ടുകാർക്ക് മനസ്സിലായത്.

മഴ , ചുഴലിക്കാറ്റ്, സുനാമി മുന്നറിയിപ്പുകൾ, മറ്റു സുരക്ഷാക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ക്ലാസുകളും നൽകി. ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം സി.ആർ മഹേഷ് എംഎൽഎ നിർവഹിച്ചു.


Post Top Ad