ഇരിട്ടി പുഷ്‌പോത്സവം ആരംഭിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 21 December 2022

ഇരിട്ടി പുഷ്‌പോത്സവം ആരംഭിച്ചു


ഇരിട്ടി: രണ്ട് വര്‍ഷത്തെ കോവിഡിന്റെ ഇടവളേയ്ക്ക് ശേഷം ഇരിട്ടി ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ഒരുക്കുന്ന 9-ാമത് ഇരിട്ടി പുഷ്പോത്സവം  സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ഇ.രജീഷ് അധ്യക്ഷത വഹിച്ചു. അവതാര്‍വേള്‍ഡ് ഷോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനും, ലൈറ്റ് ഫ്യൂഷന്‍ ഷോ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും അമ്യൂസ്മെന്റ് പാര്‍ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും, ഫുഡ്കോര്‍ട്ട് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും, പ്രദര്‍ശന വിപണന മേള ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫും, അക്വാറ്റിക് ഷോ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും, പെറ്റ്‌ഷോ ഇരിട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാനും വ്യാപാരമേള നഗരസഭാ കൗണ്‍സിലര്‍ വി.പി. അബ്ദുള്‍ റഷീദും ഉദ്ഘാടനം ചെയ്തു.


 മാധ്യമ അവാര്‍ഡ് നേടിയ മനോഹരന്‍ കൈതപ്രം, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.ബാബു, പുഷ്‌പോത്സവ നഗരിയിലെ പന്തല്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളും വേറിട്ട രീതിയില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒരുക്കികൊണ്ടിരിക്കുന്ന കോഴിക്കോട് ന്യൂ സ്റ്റാര്‍ കോണ്‍ട്രാക്‌ടേഴ്‌സ് ഉടമ സി.എ. യഹിയ എന്നിവരെ ആദരിച്ചു എംഎല്‍എ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), പി.സി. ഷാജി (ഉളിക്കല്‍), ടി. ബിന്ദു (മുഴക്കുന്ന്), ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ പി.കെ. ബള്‍ക്കീസ്, കൗണ്‍സിലര്‍മാരായ എന്‍.കെ. ഇന്ദുമതി, എ.കെ. ഷൈജു, പി. ഫൈസല്‍, ഗ്രീന്‍ലീഫ് മുന്‍ ചെയര്‍മാന്‍മാരായ ഡോ.എം.ജെ. മാത്യു, സി. അഷ്‌റഫ്, സി.എ. അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി എന്‍.ജെ. ജോഷി, സംഘാടകസമിതി കണ്‍വീനര്‍ ടി.എ. ജസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ സി. ബാബു, പി.കെ. ജനാര്‍ദ്ദനന്‍, കെ.വി. സക്കീര്‍ഹുസൈന്‍, ഇബ്രാഹിം മുണ്ടേരി, ബാബുരാജ് പായം, വിപിന്‍ തോമസ്, സി.വി.എം. വിജയന്‍, അജയന്‍ പായം, യൂനുസ് ഉളിയില്‍, പി.എന്‍. ബാബു, ഇ. സദാനന്ദന്‍, റെജി തോമസ്, കെ.പി. അലി ഹാജി, ജി. ശശിധരന്‍, പി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post Top Ad