ഉളിക്കൽ: കരോൾ സംഘവുമായി പോയ ഗുഡ്സ് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച യുവാവ് അറബി മോസ്ക്കോയിലെ ആശാരിപ്പറമ്പിൽ (അഞ്ചേരിയിൽ) ജെയ്സൺ (41) ന്റെ സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് അറബി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
ഇന്നലെ രാത്രിയാണ് ഗുഡ്സ് ഓട്ടോ അറബി ചന്ദ്രഗിരി വളവിൽ വെച്ച് മറിഞ്ഞത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ഭാര്യ: ജോഷ്മ(അമ്പിളി). മക്കൾ: ജെസ്ബിൻ, ജെൽവിൻ, ഏയ്ഞ്ചൽ മരിയ.