എൻ എസ് എസ് ക്യാംപുകൾ നാളേ സമാപിക്കും മലയോരത്തെ വിവിധ സ്കൂളുകളിൽ നടന്നു വരുന്ന എൻ എസ് എസ് സപ്ത ദിന ക്യാംപുകൾക്കാണ് നാളെ സമാപനമാകുന്നത് ഏഴ് ദിവസം വിവിധ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പാക്കിയ സംതൃപ്തിയോടെയാണ്എൻ എസ് എസ് വളണ്ടിയർമാർ ക്യാംപിൽ നിന്ന് പോകുന്നത്
.
ക്യാംപിന്റെ ആറാം ദിവസം ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കൂളിൽ നടക്കുന്ന ഐ എച്ച് ആർ ഡി കോളേജിന്റെ എൻ എസ് എസ് ക്യാമ്പ് വളണ്ടിയർമാർ കീഴ്പ്പള്ളി ടൗണും പോലീസ് സ്റ്റേഷൻ പരിസരവും ശുചീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് പി വി കുര്യൻ ഉദ്ഘാടനം ചെയ്യ്തു. പ്രോഗ്രാം ഓഫീസർ എസ് നിർമ്മൽ , ഇടവേലി എസ് എം സി ചെയർമാൻ കെ.ബി. ഉത്തമൻ , അദ്ധ്യാപകരായ സ്നേഹ, നിജിഷ, ലീഡർമാരായ അയന പാറായി , എം അനുന്തു. എന്നിവർ നേതൃത്വം നൽകി.ആങ്ങാടി കടവ് യു പി സ്ക്കൂളിൽ നടക്കുന്ന ആറളം ഗവൺമന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്യാംപിൽ നാടകക്കളരിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ അനു ജോർജ് പ്രിൻസിപ്പാൾ കെ കെ സുരേന്ദ്രൻ , എൻ എസ് എസ് ലീഡർമാരായ കെ.എസ് കൃഷ്ണേന്തു, അശ്വിൻ എൻ .എം . അധ്യപകരായ രാജേഷ് കെ.കെ, ബിന്ദു പി കെ , ജീനസ് ഫ്രാൻസീസ്, മിനി എം എം, ജെയ്സ് ജോസ് , ജിസിന, ബേബി .സി. ഷജിലാസ് കെ.പി., ശ്രേയ കെ, അനീസ്,ദൃശ്യമോൾ , ഗീത കെ എം സജിനി ജോർജ്, അനിഷ് കുമാർ , ബെന്നി തോമസ്, രതീഷ് ഉഷാകുമാരി അഭയ ഷൈമ, എന്നിവർനേതൃത്വം നൽകി.