പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉടൻ പുനരാരംഭിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 31 December 2022

പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉടൻ പുനരാരംഭിക്കും


കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉടൻ പുനരാരംഭിക്കും. ജില്ലാ വികസന സമിതിയുടെ നിർദേശമനുസരിച്ച് പൊലീസിന്റെ നേതൃത്വത്തിലാവും കൗണ്ടർ പ്രവർത്തിക്കുക. മറ്റ് ഏജൻസികളില്ലാത്ത സാഹചര്യത്തിൽ തുടക്കമെന്ന നിലയിൽ സിറ്റി പൊലീസ് കൗണ്ടറിന്റെ പ്രവർത്തനം ഏകോപിപ്പിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യുടെ യോഗ പരാമർശത്തെ തുടർന്നാണീ തീരുമാനം. ജില്ലയിൽ കൊവിഡ് കാലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ ശബരിമല സീസൺ കഴിയുന്ന മുറയ്ക്ക് ജനുവരി 20 ന് ശേഷം പുനരാരംഭിക്കുമെന്ന് കെ എസ് ആർ ടി സി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ജില്ലയിൽ നിന്ന് 22 ബസുകളാണ് പമ്പയിലുള്ളത്. സജീവ് ജോസഫ് എം എൽ എ ആണ് വിഷയം ഉന്നയിച്ചത്. കോളയാട് പെരുവ കടൽക്കണ്ടം പാലത്തിന്റെ നിർമ്മാണ പ്രവൃത്തി മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്‌സി.എഞ്ചിനീയർ അറിയിച്ചു. കണ്ണൂർ ഗവ. ഐ ടി ഐ കെട്ടിട നിർമ്മാണം 2023 ജനുവരി 30 നകം പൂർത്തീകരിക്കുമെന്ന് കെയ്‌സ് ജില്ലാ സ്‌കിൽ കോ ഓഡിനേറ്റർ അറിയിച്ചു.തലശ്ശേരി വളവ് പാറ കെ എസ് ടി പി റോഡ് പ്രവൃത്തികൾ പൂർത്തികരിച്ചതായും തലശ്ശേരി കളറോഡ് റോഡിലെ പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ അറ്റകുറ്റപണി ആരംഭിച്ചതായും കെ എസ് ടി പി എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. കെ.പി മോഹനൻ എം എൽ എയാണ് വിഷയം ഉന്നയിച്ചത്. മടക്കര -മാട്ടൂൽപാല നിർമ്മാണ സമയത്ത് പുഴയിലിട്ട മണ്ണ് നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടൻ നൽകാമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. വിജിൻ എ എൽ എ ആണ് ഈ വിഷയം ഉന്നയിച്ചത്. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗം വിലയിരുത്തി.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സബ് കലക്ടർ സന്ദീപ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post Top Ad