വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കവർച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് പ്രാഥമിക നിഗമനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 24 December 2022

വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കവർച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് പ്രാഥമിക നിഗമനം


കോഴിക്കോട്
: വടകര മാർക്കറ്റ് റോഡിലെ കടയ്ക്കുള്ളിൽ വ്യാപാരി മരിച്ച നിലയിൽ. പലചരക്ക് കട നടത്തുന്ന അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പതിവ് സമയമായിട്ടും രാത്രിയിൽ രാജൻ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് കടയിലെത്തിയപ്പോഴാണ് രാജൻ നിലത്ത് കിടക്കുന്നത് കണ്ടത്. ഇയാളുടെ ശരീരത്തിൽ നിന്ന് മൂന്ന് പവന്റെ സ്വർണമാലയും, മോതിരവും, കടയിലുണ്ടായിരുന്ന പണവും കാണാതായതായി പൊലീസ് പറഞ്ഞു.

കഴുത്തിലും മുഖത്തും വിരലുകളിലും മുറിവേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

Post Top Ad