'ഉയരാം പറക്കാം': സമഗ്ര വിദ്യാഭ്യാസ പദ്ധതി ശിൽപശാല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 22 December 2022

'ഉയരാം പറക്കാം': സമഗ്ര വിദ്യാഭ്യാസ പദ്ധതി ശിൽപശാല


കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി അധ്യാപകർക്കും പിടിഎ അംഗങ്ങൾക്കും 'ഉയരാം പറക്കാം' പരിശീലനം സംഘടിപ്പിച്ചു. മാടായി ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി നടപ്പാക്കുന്ന പദ്ധതിയാണ് 'ഉയരാം പറക്കാം'. വിദ്യാർഥികളിൽ ലക്ഷ്യബോധം സൃഷ്ടിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൊവിഡാനന്തര കാലത്തെ കുട്ടികളുടെ മാറ്റങ്ങൾ തിരിച്ചറിയുക, സ്വയം വിലയിരുത്തലിലൂടെ വിദ്യാർഥികളുടെ ലക്ഷ്യങ്ങളും കഴിവുകളും ദൗർബല്യങ്ങളും കണ്ടെത്താൻ സഹായിക്കുക, പഠനശേഷികളും പഠനശീലങ്ങളും രൂപപ്പെടുത്തുക, മാനസിക സംഘർഷം കുറക്കുക തുടങ്ങിയവക്ക് പ്രാധാന്യം നൽകിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 16 വിദ്യാലയങ്ങളിൽ നിന്നുള്ള ഓരോ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി അധ്യാപകരും പി ടി എ പ്രതിനിധിയുമാണ് പങ്കെടുത്തത്. ജനുവരി, ഫിബ്രവരി മാസങ്ങളിൽ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പൊതുപരീക്ഷക്ക് ഒരുങ്ങാൻ പരിശീലനം നൽകും. തളിപ്പറമ്പ് ഡിഇഒ എ എം രാജമ്മ അധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി അധ്യാപകരായ ലിതേഷ് കോളയാട്, എൻ രാജേഷ് എന്നിവർ ക്ലാസെടുത്തു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ് മുഖ്യാഥിയായി. മാടായി എ ഇ ഒ ടി വി അജിത, ഹയർ സെക്കണ്ടറി സബ്ജില്ലാ കോ ഓർഡിനേറ്റർ എൻ രാജേഷ്, മാടായി ബിപിസി എം വി വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.  

Post Top Ad