മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സംഘർഷം. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു. സംഘർഷത്തിൽ ഡോക്ടർമാർക്കടക്കം പരുക്കേറ്റിട്ടുണ്ട്.രണ്ട് ഡോക്ടർമാർക്കടക്കം നാല് പേർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്. ഡോക്ടർ നിർദ്ദേശിച്ച ദിവസം ഗർഭിണി അഡ്മിറ്റ് ആയില്ലെന്ന് ആശുപത്രി അധികൃതർ. 15 പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.