തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു: വിളംബരജാഥ നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 22 December 2022

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു: വിളംബരജാഥ നടത്തി


തലശ്ശേരി: തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടുവിന് മുന്നോടിയായി നടത്തിയ വിളംബരജാഥ തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. തലശ്ശേരി സബ് കലക്ടർ ബംഗ്ലാവിൽ നിന്ന് ആരംഭിച്ച ജാഥ വെല്ലസ്ലി ബംഗ്ലാവ്, ആംഗ്ലിക്കൻ ചർച്ച്, ജവഹർ ഘട്ട്, ഓടത്തിൽ പള്ളി, തലശ്ശേരി കോട്ട, പാരീസ് സ്ട്രീറ്റ്, താഴെയങ്ങാടി, കസ്റ്റംസ് റോഡ്, കടൽപാലം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിൽ പര്യടനം നടത്തി ഗുണ്ടർട്ട് ബംഗ്ലാവിൽ സമാപിച്ചു.

തലശ്ശേരിയിലെ പൈതൃക ഇടങ്ങളെ ചേർത്ത് ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു വിൽ ആദ്യം ഓടിയെത്തുന്ന സ്ത്രീക്കും പുരുഷനും അര ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഡിടിപിസിയും ഡിഎംസി യും സംയുക്തമായാണ് റൺ സംഘടിപ്പിക്കുന്നത്. http://www.ilovethalassery.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും ഡി ടി പി സി യുടെ കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം. രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ഓട്ടം പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും മെഡലുകളും ലഭിക്കും. തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയും പൊതുജനങ്ങളിൽ ടൂറിസം അവബോധം സൃഷ്ടിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. 150 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ചടങ്ങിൽ ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, റിട്ട. എക്സൈസ് ജോയിൻറ് കമ്മീഷണർ സുരേഷ് കുമാർ, ഗവ. ബ്രണ്ണൻ എച്ച് എസ് എസ് പ്രിൻസിപ്പൽ ആർ സരസ്വതി, ഗവ. ബ്രണ്ണൻ എച്ച് എസ് എസ് അധ്യാപകൻ ഓൾവിൻ പരേര എന്നിവർ പങ്കെടുത്തു. ബ്രണ്ണൻ എച്ച് എസ് എസിലെ 60 വിദ്യാർഥികൾ ജാഥയുടെ ഭാഗമായി.

Post Top Ad