ഉദുമ:കളനാട് ഓവർ ബ്രിഡ്ജിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. തമിഴ്നാട്ടിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ന്യൂസ് പേപ്പർ റോളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.