ഹാപ്പിനസ് ഫെസ്റ്റിവലിൽ ജനപ്രതിനിധികൾക്കായി സെമിനാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 December 2022

ഹാപ്പിനസ് ഫെസ്റ്റിവലിൽ ജനപ്രതിനിധികൾക്കായി സെമിനാർ


ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി സെമിനാർ നടത്തി. കിലയുടെ നേതൃത്വത്തിൽ 'നവകേരളവും സമഗ്ര പ്രാദേശിക വികസനവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ സാമ്പ്രദായിക ശീലങ്ങളിൽനിന്ന് മാറി ചിന്തിക്കണമെന്ന് അവർ പറഞ്ഞു. ധർമശാല ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഹാപ്പിനസ് ഇൻഡക്സും സുസ്ഥിര വികസന ലക്ഷ്യങ്ങളും, നെറ്റ് സീറോയിലേക്ക് എന്നീ വിഷയങ്ങളിൽ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ഹാപ്പിനസ് ഇൻഡക്സും തൊഴിൽസഭ സാധ്യതകളും എന്ന വിഷയത്തിൽ ലൈഫോളജി സി ഇ ഒ പ്രവീൺ പരമേശ്വർ എന്നിവർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കില തളിപ്പറമ്പ് പ്രിൻസിപ്പൽ പി എം രാജീവ്, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവൻ എന്നിവർ സംസാരിച്ചു.

Post Top Ad