സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മ പുതുക്കി വീണ്ടും ഒരു ക്രിസ്മസ്കാലം കൂടി വന്നിരിക്കുകയാണ്. ഗവൺമെൻറ് യുപി സ്കൂൾ ചെട്ടിയാംപറമ്പ് ഈ വർഷത്തെ ക്രിസ്മസ് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വിനോദ് തത്തു പാറയുടെ അധ്യക്ഷതയിൽ ചേർന്ന് പരിപാടിയിൽ എച്ച്. എം.ശ്രീമതി കുമാരി പി കെ സ്വാഗതം ആശംസിച്ചു ചെ ട്ടിയാംപറമ്പ് പള്ളി വികാരി റവറന്റ് ഫാദർ ജോജോ പൊടിമറ്റത്തിൽ ക്രിസ്മസ് സന്ദേശം നൽകി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മേരിക്കുട്ടി ജോൺസൺ വാർഡ് മെമ്പർ ലീലാമ്മ ജോണി സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ സണ്ണി കണിയാൻ ചാലിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ പൈലി, ഷാജി പാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി രതീഷ് പി എൻ നന്ദി അർപ്പിച്ചു.തുടർന്ന് സാൻഡാക്ലോസിന്റെ അകമ്പടിയോടെ കുട്ടികളുടെ കരോൾ ഗാനാലാപനവും കേക്ക് വിതരണവും നടന്നു.