നാടെങ്ങും സ്ക്കൂളുകളിൽ ക്രിസ്തുമസ് ആഘോഷത്തിൽ . കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നു. 2 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആഘോഷങ്ങൾക്ക് ചിറക് മുളപ്പിച്ച് സ്ക്കൂളുകളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ആഘോഷ തീർപ്പിലാണ്
. പരീക്ഷ കഴിഞ്ഞ് സ്കുളുകൾ 10 ദിവസത്തെ അവധീയിലേക്ക് പോകുന്ന തോടൊപ്പം ക്രിസ്തുമസ് ആഘോഷവും പൊടിപൊടിക്കുകയാണ്.
ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കൂളിൽ വിപുലമായ ആഘോഷ പരിപാടികളാണ് ആവിഷ്ക്കരിച്ചത്. ക്രിസ്തുമസ് പാപ്പായെ ഒരുക്കിയും പുൽക്കൂട് നിർമ്മിച്ചും ആഘോഷം ഗംഭീരമാക്കി. ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ, പിടി പ്രസിഡന്റ് സൈനുൽ ആബിദ്, എസ് എം സി ചെയർമാൻ കെ. ബി ഉത്തമൻ , അദ്ധ്യാപകർ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി