മട്ടന്നൂർ :വനംവകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ചിത്രം തെളിഞ്ഞതോടെ ,പുലി പ്രദേശത്ത് തന്നെയുണ്ടോ എന്ന് പരിശോധിക്കാൻ പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് വനം വകുപ്പ് .ജനങ്ങൾ ഭയപ്പെടെണ്ടെന്നും,ജാഗ്രതരായിരിക്കണം എന്നും,വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണം എന്നും,വനം വകുപ്പ് നിർദ്ദേശിച്ചു .ആരോഗ്യമുള്ള പുലി മനുഷ്യരെ ആക്രമിക്കില്ല എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വന്യജീവി നാട്ടിലിറങ്ങി ജനങ്ങൾക്കോ,വളർത്തുമൃഗങ്ങൾക്കോ ജീവന്ന് ഭീഷണിയായാൽ മാത്രമേ കൂടുവെക്കാൻ നിയമം അനുശാസിക്കുന്നുള്ളൂ എന്ന് വനം വകുപ്പ് അറിയിച്ചു.