ഒരു ദിവസം എത്ര യുപിഐ ഇടപാട് നടത്താം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 December 2022

ഒരു ദിവസം എത്ര യുപിഐ ഇടപാട് നടത്താം


 ഗൂഗിൾപേ, ഫോൺ പേ, പെടിഎം എന്നിങ്ങനെ യുപിഐ അധിഷ്ടിത ഓൺലൈൻ ആപ്പുകൾ വന്നതോടെ പണമിടപാട് ഇപ്പോൾ വളരെ അനായാസമായി നടത്താം. ബാങ്കിൽ പോയി തിക്കി തിരക്കണ്ട…കൈയിൽ പണം കരുതുകയും വേണ്ട. അതുകൊണ്ട് കടകളിലെല്ലാം ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ് നടത്തുന്നതാണ് പുതിയ കാലത്തിന്റെ രീതി. അത് എത്ര കുറഞ്ഞ തുകയാണെങ്കിൽ പോലും എന്നാൽ ഒരു ദിവസം എത്ര യുപിഐ ഇടപാടുകൾ നടത്താമെന്ന് അറിയുമോ ? യുപിഐയെ നിയന്ത്രിക്കുന്ന നാഷ്ണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ദിവസേനയുള്ള യുപിഐ പണമിടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷം രൂപ വരെ മാത്രമേ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കൂ. ഇത് എല്ലാ യുപിഐകൾക്കും ബാധകമാണ്.ഈ തുക ബാങ്കുകൾ അനുസരിച്ച് മാറും. കാനറാ ബാങ്കിന്റെ ഒറ്റ ഇടപാട് പരിധി 10,000 രൂപയാണ്. ദിവസ പരിധി 25,000 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കിൽ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാൻ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്.ഇതിന് പുറമെ ദിവസത്തിൽ 20 പണമിടപാട് മാത്രമേ സാധിക്കൂ. എന്നാൽ ചില ബാങ്കുകൾക്ക് പരിധി 8 മുതൽ 10 ഇടപാട് വരെയാണ്.

Post Top Ad