നിറ്റാ കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 19 December 2022

നിറ്റാ കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി


കൊച്ചി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കൊരട്ടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി. നിറ്റാ ജെലാറ്റിന്റെ പാരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയായ കപ്പ് ഓഫ് കെയര്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക്  മെന്‍സ്ട്രുള്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതാണ്  ഈ പദ്ധതിയില്‍ പതിനായിരം കപ്പുകള്‍ കൊരട്ടി കാടുകുറ്റി അന്നമനട ചാലക്കുടി ഭാഗങ്ങളില്‍ വിതരണത്തിനായി തയ്യാറാവുന്നു.


കമ്പനിയുടെ വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് വനിതകള്‍ക്കു കൂടുതല്‍ പ്രയോജനപ്രദമായ 'കപ്പ് ഓഫ് കെയര്‍'  സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നത്. കൊരട്ടി പഞ്ചായത്തില്‍ 1500 വനിതകള്‍ക്കാണ് മെന്‍സ്ട്രുള്‍ കപ്പുകള്‍ കോരട്ടിയില്‍ വിതരണം ചെയ്തത്. തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സഹകരണത്തോടെയാണ് ബോധവല്‍ക്കരണവും വിതരണവും നടത്തുന്നത്.


കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജുവിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിറ്റാ കമ്പനി ഡിവിഷന്‍ ഹെഡ് പോളി സെബാസ്റ്റ്യന്‍, തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോക്ടര്‍ ബെല്‍മ റോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം വികസന സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ ആര്‍  സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ നൈനു റിച്ചു, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജി കെ പി, ഡോ. ദീപ പിള്ള, ഡോ. സുബിത, പഞ്ചായത്ത് മെമ്പര്‍മാരായ വര്‍ഗീസ് പയ്യപ്പിള്ളി,വസത്യപാലന്‍ പി ജി, ജിസി പോള്‍, റെയ്മോള്‍ ജോസ്, ഷിമ സുധിന്‍, സുമേഷ് പി എസ്, ഗ്രേസി സ്‌കറിയ, ബിജോയ് പേരേപ്പാടന്‍, പോള്‍സി ജിയോ തുടങ്ങിയവര്‍ സംസാരിച്ചു.  

Post Top Ad