കണ്ണൂർ :തെയ്യ കലണ്ടറിന്റെ പ്രകാശനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു .കാവുകൾ,തെയ്യങ്ങൾ,തെയ്യം നടക്കുന്ന തീയതി ,ബന്ധപ്പെട്ട ഫോൺ നമ്പർ എന്നിവ അടങ്ങിയതാണ് കലണ്ടർ .ഡി ടി പി സി യുടെ വെബ്സൈറ്റിൽ കലണ്ടർ ലഭ്യമാണ്,വിവരങ്ങൾ പുതുക്കാവുന്ന രീതിയിലുള്ളതാണ് കലണ്ടർ. അടുത്ത ഘട്ടത്തിൽ കലണ്ടർ വിപുലീകരിക്കും എന്ന കലക്ടർ അറിയിച്ചു.
തെയ്യങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ 8590855255 എന്ന വാട്സ്ആപ്പിലും ,dtpckannur.com എന്ന വെബ്സൈറ്റ് വഴിയും അറിയിക്കാം .