യേശു ഇന്ത്യയെ കൊവിഡില്‍ നിന്നും രക്ഷിച്ചുവെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടര്‍‌; പുറത്താക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 22 December 2022

യേശു ഇന്ത്യയെ കൊവിഡില്‍ നിന്നും രക്ഷിച്ചുവെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടര്‍‌; പുറത്താക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

 രാജ്യത്ത് കൊവിഡ് കുറഞ്ഞത് യേശുക്രിസ്തുവിന്‍റ കാരുണ്യം കൊണ്ടെന്ന്


തെലങ്കാന ആരോഗ്യ ഡയറക്ടര്‍ ജി.ശ്രീനിവാസ് റാവു. ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നടന്ന ക്രിസ്മസിന് മുന്നോടിയായുള്ള പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യേശു രാജ്യത്ത് നിന്നും കൊവിഡ് ഉന്‍മൂലനം ചെയ്തുവെന്നും ലോകമെമ്പാടും ബാധിച്ച മഹാമാരിയില്‍ നിന്നും ഇന്ത്യ ക്രിസ്തുമതത്തിലൂടെയാണ് സുഖപ്പെട്ടതെന്നുമുള്ള റാവുവിന്‍റെ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.പ്രകോപനപരമായ മതപരമായ പ്രസ്താവനകൾ നടത്തിയതിന് റാവുവിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു. റാവുവിനെ സർക്കാർ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും അല്ലാത്തപക്ഷം ആവശ്യമായ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.യേശുവിന്‍റെ ദയ കൊണ്ടാണ് കൊവിഡിനെ പിടിച്ചുകെട്ടാനായത്. ചൈന,അമേരിക്ക,ജപ്പാന്‍,ബ്രസീല്‍ എന്നിവിടങ്ങളില്‍ ഒമിക്രോണിന്‍റെ പുതിയ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്”. കൂടാതെ, ഇന്ത്യയുടെ വികസനത്തിന് ക്രിസ്തുമതം വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖാനിച്ചുവെന്ന വാദവുമായി റാവു രംഗത്തെത്തി.ഇതാദ്യമായിട്ടല്ല ശ്രീനിവാസു വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. പ്രഗതി ഭവനിൽ ഔദ്യോഗിക പരിപാടിക്കിടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ കാല്‍ തൊട്ടുവണങ്ങിയത് വിമര്‍ശനത്തിന് കാരണമായിരുന്നു

Post Top Ad