തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും. ഇന്ന് ഉച്ചക്ക് 2.15ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണ ജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് വൈകിയോടുന്നത്. ട്രെയിൻ നമ്പർ 12643. ഹസ്രത് നിസാമുദ്ദിൻ നിന്നുള്ള പെയറിങ് ട്രെയിൻ വൈകി ഓടുന്നത് കാരണം രാത്രി 09.00ന് മാത്രമേ പുറപ്പെടുകയുള്ളു.അതേസമയം കൊച്ചുവേളി മൈസൂരു ട്രെയിൻ ഇന്ന് 02 മണിക്കൂർ 55 മിനിറ്റ് വൈകി പുറപ്പെടും. ഇന്ന്(20.12.22) വൈകിട്ട് 04.45ന് കൊച്ചുവേളിയിൽ നിന്ന് (ആലപ്പുഴ വഴി) മൈസുരുവിലേക്ക് സർവീസ് നടത്തേണ്ട പ്രതിദിന എക്സ്പ്രസ്സ് ട്രെയിൻ (ട്രെയിൻ നമ്പർ: 16316), രാത്രി 07.40ന് മാത്രമെ കൊച്ചുവേളിയിൽ പുറപ്പെടുകയുള്ളു. മൈസൂരു-കൊച്ചുവേളി പ്രതിദിന എക്സ്പ്രസ്സ് (പെയറിങ്ങ് ട്രെയിൻ) വൈകിയതിനാലാണ് 16316 ട്രെയിൻ റീഷെഡ്യൂൾ ചെയ്തിട്ടുള്ളത്
.