പയ്യാവൂർ: യുവശക്തി സ്വയശ്രേസംഘം ചീത്തപ്പാറയുടെയും കോളനി നിവാസികളുടെയും നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സാജു സേവിയർ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് മെമ്പർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ പി ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.
തളിപ്പറമ്പ് ലീഗൽ സർവീസ് സൊസൈറ്റി മെമ്പർമാർ ശ്രീധരൻ മലപ്പട്ടം, ജോമിഷ ആലപ്പാട്ട്, ജയൻ കുളങ്ങര, വിജയൻ, കോളനി മൂപ്പൻ ബാലൻ കുളങ്ങര, കുടുംബശ്രീ സെക്രട്ടറി നളനി ചീത്തപ്പാറ പരിപാടിയിൽ സംസാരിച്ചു.
മുതിർന്ന വ്യക്തികളെ ആദരിക്കുകയും വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ എല്ലാ കുടുംബങ്ങൾക്കും കേക്ക് നൽകുകയും ചെയ്തു.
Crib, കരോൾ തുടങ്ങി ക്രിസ്തുമസ് പരിപാടി വൻ ആഘോഷമാക്കി കോളനിയിലെ മുഴുവൻ നിവാസികളും പരിപാടിയിൽ പങ്കെടുത്തു.