10 സെന്റ് സ്ഥലത്തിനായി വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 13 January 2023

10 സെന്റ് സ്ഥലത്തിനായി വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു

 


തൃശൂർ അന്തിക്കാട് സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു.ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണി (75)ക്കാണ് മർദനമേറ്റത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്.അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മിണി അമ്മയുടെ സഹോദരൻ്റെ ഭാര്യ ഭവാനിയെയും മകൾ കിനയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മിണിയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം സ്വന്തം പേരിൽ ആക്കി തരണമെന്നാവശ്യപെട്ടു കൊണ്ടായിരുന്നു ക്രൂരമായ മർദ്ദനം.വീടിന് പുറകിലുള്ള മേൽക്കൂര നശിച്ച തൊഴുത്തിൽ ചങ്ങലക്കിട്ട് ഇവരെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലീസ് വെളിപ്പെടുത്തുന്നു.
ഒരു മാസത്തോളമായി തുടരുന്ന മർദ്ദനത്തിൽ ചങ്ങലയിൽ കൊരുത്ത് വൃദ്ധയുടെ കാലിൻ്റെ കണ്ണി പഴുത്ത നിലയിലാണ്.

Post Top Ad