ഗുരുവായൂരില്‍ ഇന്ന് നടക്കുന്നത് 168 വിവാഹങ്ങള്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 25 January 2023

ഗുരുവായൂരില്‍ ഇന്ന് നടക്കുന്നത് 168 വിവാഹങ്ങള്‍

 


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് 168 വിവാഹങ്ങള്‍. രാവിലെ അഞ്ച് മണി മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നിലെ മൂന്ന് മണ്ഡപങ്ങളിലും അധികമായി ഒരുക്കിയ രണ്ട് മണ്ഡലങ്ങളിലുമാണ് വിവാഹം.ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച പുതിയ നാലുകാതര്‍ ഓട്ടുചരക്കില്‍ ആദ്യമായി നിവേദ്യം തയ്യാറാക്കിയത് ഇന്നാണ്. നിവേദിച്ച പാല്‍പ്പായസം ഭക്തര്‍ക്കും നല്‍കി. 1500 ലിറ്റര്‍ പാല്‍പ്പായസമാണ് തയ്യാറാക്കിയത്.മാന്നാര്‍ അനന്തന്‍ ആചാരിയുടെ മകന്‍ അനു അനന്തന്‍ ആചാരിയാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വര്‍പ്പ് ക്രയിന്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. നാലു മാസം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല്‍പതോളം തൊഴിലാളികളും നിര്‍മ്മാണത്തില്‍ പങ്കാളിയായി. മുപ്പത് ലക്ഷമാണ് വാര്‍പ്പിന്റെ നിര്‍മാണ ചെലവ്.

Post Top Ad