2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 24 January 2023

2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ

 


കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും ആദം സാമ്പയും ടീമിൽ ഉണ്ട്. ന്യൂസിലൻഡ് താരങ്ങളായ ടോം ലാഥം, ട്രെന്റ് ബോൾട്ട് എന്നിവരും ടീമിൽ ഇടം നേടി.കഴിഞ്ഞ വർഷം പാകിസ്താൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ബാബർ അവിസ്മരണീയനായിരുന്നു. മൂന്ന് ഏകദിന പരമ്പരകൾ പാകിസ്താൻ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 ഏകദിനങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിലെ ഈ പ്രകടനമാണ് ബാബർ ഐസിസി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്.

Post Top Ad