താമരശ്ശേരി ചുരത്തില്‍ നാളെ മുതൽ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 30 January 2023

താമരശ്ശേരി ചുരത്തില്‍ നാളെ മുതൽ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ



താമരശ്ശേരി: 'അഴകോടെ ചുരം' കാമ്പയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാൻ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം.


യൂസര്‍ഫീ വാങ്ങാൻ വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഈ തുക ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. ഫെബ്രുവരി 12-ന് ജനകീയ പങ്കാളിത്തത്തോടെ ചുരം വീണ്ടും ശുചീകരിക്കാനും ചുരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

Post Top Ad