കണ്ണൂർ :10 വർഷം തടവുശിക്ഷ വിധിച്ച ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കഴിയുന്നത് കണ്ണൂർ ജയിലിലാണ് .2019-22 നിടയിൽ എം പി ആറളം ഫാമിലെ വനം വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ (ഐ ബി ) 23 തവണ സന്ദർശനം നടത്തിയിരുന്നതായി അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു .
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആറളത്തേക്ക് എം പി പോയിരുന്നത് വനം വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിലാണ് ,തിരിച്ച് പോകുന്നതും ഇതേ വാഹനത്തിൽ തന്നെ .എന്നാൽ ഐ ബി യിൽ താമസിച്ച ഒരു രേഖയും രജിസ്റ്ററിൽ ഇല്ല.