ആറളം പഞ്ചായത്തിലെ ആദ്യ കാല നേതാക്കളും പ്രവർത്തകരും ആയിരുന്ന എ എസ് കുട്ടപ്പൻ കെ. അബ്ദുള്ള, വള്ള്യാടൻ കുഞ്ഞാമൻ, പി കുഞ്ഞാമാൻ, എൻ കെ വിനോദ് എന്നിവരുടെ ഓർമ്മകൾ പുതുക്കിയാണ് സി പി ഐ ആറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിക്കുന്നത്. എ എസ് കുട്ടപ്പന്റെ ഇരുപത്തി അഞ്ചാം ചരമവാർഷിക ദിനമാണ് ജനുവരി 26 അന്നേ ദിവസം മറ്റ് നേതാക്കളുടെയും പ്രവർത്തകരുടെയും ഓർമ്മദിനമായി ആചരിച്ചു വരികയാണ്. ആറളത്ത് സി.പി.ഐയെ വളർത്തിയെടുക്കാൻ ത്യാഗം സഹിച്ച ആളുകളാണ് എ എസ് കുട്ടപ്പൻ ഉൾപ്പെടെയുള്ള മൺ മറഞ്ഞ സഖാക്കളെന്ന് ലോക്കൽ സെക്രട്ടറി ശങ്കർ സ്റ്റാലിൻ പറഞ്ഞു അനുസ്മരണവും കുടുംബ സംഗമവും സി പി ഐ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജോസ്, വി ഷാജി, കെ.പി കുഞ്ഞികൃഷ്ണൻ, പായം ബാബുരാജ്, എം കെ ശശി എന്നിവരും പങ്കെടുക്കും.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ