ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനം ദേശീയോദ്ഗ്രഥന സംഗമമായി ആചരിക്കും:കോൺഗ്രസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 19 January 2023

ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനം ദേശീയോദ്ഗ്രഥന സംഗമമായി ആചരിക്കും:കോൺഗ്രസ്

 


ഇന്ത്യയെ ഒന്നിപ്പിക്കുന്നതിന്നും വേണ്ടിയും വർഗ്ഗീയതക്കും, വിഘടനവാദത്തിനുമെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന 3500 കിലോമീറ്റർ 152  ദിവസം നീണ്ട നിന്ന ഭാരത് ജോഡോ  പദയാത്രയുടെ  സമാപനം  കാശ്മീരിൽ  നടക്കുന്ന ജനുവരി 30ന് മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൽ  അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം അനുസരിച്ച് ജില്ലയിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 5 മണിക്ക് മണ്ഡലം കേന്ദ്രങ്ങളിൽ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിക്കുവാൻ ഡിസിസി നേതൃത്വ  യോഗം തീരുമാനിച്ചു . കോൺഗ്രസിൻറെ 138 ആം   ജന്മദിനത്തോടനുബന്ധിച്ച്  കെ പി സി സി തീരുമാനിച്ച 138 ചാലഞ്ച്  മുഴുവൻ ബൂത്ത് തലങ്ങളിലും   വിജയിപ്പിക്കുവാനും ,അയിത്തത്തിനെതിരെയും ,  സാമൂഹിക പരിഷ്കരണത്തിന് വേണ്ടിയും  മഹാത്മജി ആഹ്വാനം ചെയ്ത  വൈക്കം സത്യാഗ്രഹ സമരത്തിന്റെ  100 ആം വാർഷികത്തോടനുബന്ധിച്ച്   ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. വില കയറ്റത്തിനെതിരെയും ,തൊഴിലില്ലായ്മക്കെതിരെയും ,പിൻവാതിൽ നിയമനത്തിനെതിരെ , പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും ,സർക്കാർ ഭൂമി കയ്യേറി  സ്വകാര്യവ്യക്തികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ നൽകുന്ന  കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ  നയങ്ങൾക്കെതിരെയും  മെയ് 4 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്  കണ്ണൂർ ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിനും  നേതൃത്വ കൺവെൻഷൻ  തീരുമാനിച്ചു. കൺവെൻഷൻ 

ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതൃത്വകൺവെൻഷൻ  കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.കെ.  ജയന്ത് ഉൽഘാടനം ചെയ്തു.  കെ.പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ പി.എം  നിയാസ്, കെ.കെ അബ്രഹാം, കെ.പി സി സി മുൻ ജനറൽ സെക്രട്ടറി വി എ നാരായണൻ, യു ഡി എഫ് ചെയർമാൻ പിടി മാത്യു, പ്രൊഫ.ഏഡി മുസ്തഫ ,കെ.സി മുഹമ്മദ് ഫൈസൽ, എം നാരായണൻകുട്ടി ,കെ .സി വിജയൻ , മുഹമ്മദ് ബ്ലാത്തൂർ, എൻ.പി ശ്രീധരൻ തുടങിയവർ സംസാരിച്ചു.


Post Top Ad