കണ്ണൂർ: കണ്ണൂർ റയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകുന്നതിനെതിരെ മാർച്ചും,ധർണയും നടത്താൻ എൽ ഡി എഫ് തീരുമാനിച്ചു .
കണ്ണൂരിന്റെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള റയിൽവേ ഭൂമി ദീർഘകാലത്തെ പാട്ടത്തിന് നല്‍കിയതിനെതിരെയാണ് ധർണ.
റയിൽവേയുടെ 4,5 പ്ലാറ്റ് ഫോമിന്റെ നിർമാണത്തിന് കണ്ടെത്തിയ ഭൂമിയാണ് പാട്ടത്തിന് നൽകിയത് .റെയിവേ യാർഡ് നിർമാണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി .