കൊച്ചി കളമശേരിയില്‍ 32 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി അഷറഫലി ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ദിവസങ്ങളായി കൊച്ചിയില്‍ തുടരുന്ന വ്യാപക ലഹരി പരിശോധനയുടെ ഭാഗമായാണ് അഷ്റഫലിയും കുടുങ്ങിയത്
പൊലീസിന്റെ ആദ്യഘട്ട പരിശോധനയില്‍ ഇയാളില്‍ നിന്നും അഞ്ച് ഗ്രാം ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. വിശദമായ ദേഹപരിശോധനയിലാണ് ആകെ 32 ഗ്രാം ലഹരിമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്. വരുംദിവസങ്ങളിലും പൊലീസിന്റെ പരിശോധന തുടരുമെന്നാണ് വിവരം.