ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിൽ 54 ലക്ഷത്തിൻ്റെ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 10 January 2023

ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിൽ 54 ലക്ഷത്തിൻ്റെ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ

 


തൃശൂരിൽ 54 ലക്ഷത്തിന്റെ സ്വർണ വേട്ടയുമായി ആർ പി എഫ്. ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസിൽ ആണ് സ്വർണക്കടത്ത് നടത്താൻ ശ്രമിച്ചത്. തൃശൂരിലെത്തിച്ച സ്വർണമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. ഒരു കിലോയിലധികം സ്വർണമാണ് പിടിച്ചതെന്ന് ആർ പി എഫ് അധികൃതർ വ്യക്തമാക്കി.

നാല് ദിവസം മുമ്പും കരിപ്പൂരിൽ പൊലീസിന്റെ സ്വർണവേട്ട നടന്നിരുന്നു. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വർണവുമായാണ് അന്ന് യുവാവ് പിടിയിലായത്. മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീൻ (29) ആണ് പൊലീസിന്റെ വലയിലായത്. ഇയാളിൽ നിന്നും 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം കണ്ടെടുത്തു.സ്വർണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Post Top Ad