പുതുവത്സര ദിനത്തിൽ 6 ലക്ഷം ദിർഹത്തിന്റെ ഹോട്ടൽ ബിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 3 January 2023

പുതുവത്സര ദിനത്തിൽ 6 ലക്ഷം ദിർഹത്തിന്റെ ഹോട്ടൽ ബിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ


പുതുവത്സര ദിനം തങ്ങളാൽ കഴിയുംവിധം ആഘോഷിക്കുന്നുവരാണ് ലോകജനത. ചിലർ വീട്ടിൽ, ചിലർ സുഹൃത്തുക്കൾക്കൊപ്പം, ചിലർ യാത്രപോയി…അങ്ങനെ ആഘോഷങ്ങൾ പലവിധത്തിലാണ്. എന്നാൽ ആറ് ലക്ഷം ദിർഹം വിലമതിക്കുന്ന ആഘോഷരാവിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായിലെ ഒരു ഹോട്ടൽ. 6,20,926.61 ദിർഹമാണ് ഈ ഹോട്ടലിൽ ഒരു സംഘമെത്തി ചെലവഴിച്ചത്. കൃത്യമായി പറഞ്ഞാൽ 1,39,85,837.53 രൂപ !ദുബായ് ഡൗൺടൗണിലെ ഗാൽ റെസ്റ്റോറന്റ് ആന്റ് കഫെയിലാണ് ഈ ബിൽ. ഹോട്ടൽ ഉടമ തന്നെയാണ് ബിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബിൽ തുക കണ്ട് അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ണ് തള്ളി. 18 പേരടങ്ങുന്ന ഒരു സംഘത്തിന്റെ ബിൽ ആണ് ഇതെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ‘ഇത് ആദ്യത്തേതല്ല, ണവസാനത്തേതും’- എന്ന കുറിപ്പോടെയാണ് ഹോട്ടൽ ബിൽ പങ്കുവച്ചിരിക്കുന്നത്.കോടിക്കണക്കിന് രൂപയുടെ ഹോട്ടൽ ബിൽ പുതുവത്സര ദിനത്തിൽ വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം അബുദാബിയിൽ നൂസർ സ്റ്റീക് ഹൗസിൽ സമാന രീതിയിൽ ഒരു സംഘം ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ 6,15,065 ദിർഹത്തിന്റെ ബില്ലാണ് ആയത്.

Post Top Ad