ജനാഭിമുഖ കുർബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 14 January 2023

ജനാഭിമുഖ കുർബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്



കൊച്ചി: ജനാഭിമുഖ കുർബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്. എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയോഗിച്ച മെത്രാൻ സമിതി ചർച്ചകൾ തുടരും. സഭയുടെ പൊതുനന്മ ബലി കഴിച്ചു കൊണ്ടുള്ള ഒത്തുതീർപ്പിന് സാധിക്കില്ലെന്നും  പ്രസ്താവനയില് പറഞ്ഞു.

ഏകീകൃത കുർബാന നടപ്പിലാക്കാതിരിക്കാനാകില്ലെന്ന് ആവർത്തിക്കുകയാണ് സിറോ മലബാർ സഭ സിനഡ്. മാർപാപ്പ നിയമിച്ചവരെ പോലും തിരസ്‌കരിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ല. ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണ്. ബസിലിക്കയിലെ പ്രതിഷേധ പ്രകടനങ്ങൾ അപലപനീയം. കുർബാനയെ സമരമാർഗ്ഗം ആക്കിയ വൈദികരും പ്രതികരിച്ച വിശ്വാസികളും ഒരുപോലെ മുറിവുണ്ടാക്കിയിട്ടുണ്ട്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന നിർദേശത്തില്‍ ഊന്നിയുള്ള ചർച്ചകൾ മാത്രമേ സാധ്യമാകൂവെന്നും സിനഡ്.

കുർബാനയെ അവഹേളിച്ചത്തിന് പരിഹാരമായി ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്താനാണ് സിനഡിന്റെ ആഹ്വാനം. 

Post Top Ad