കൺസ്യൂമർ ഫെഡിന് പിന്നാലെ ബിവറേജസ് കോർപ്പറേഷനും അവധി പ്രഖ്യാപിച്ചതോടെ ഇന്ന് മദ്യക്കച്ചവടം ബാറുകളിൽ മാത്രമാകും. റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് ആദ്യം കൺസ്യൂമർഫെഡാണ് അവധി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരുടെ സംഘടനകളും അവധി ആവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചു. ജീവനക്കാരുടെ സമ്മർദത്തിന് വഴങ്ങി അവധി നൽകുകയായിരുന്നു.
ഓണത്തിനും ഇതേരീതിയിൽ ബിവറേജസ്, കൺസ്യൂമർഫെഡ് ഷോപ്പുകൾ അടച്ചിട്ടിരുന്നു. അവധിദിനമായതിനാൽ പൊതുവേ കച്ചവടം കൂടുതലായിരിക്കും. ബി വറേജസിന് 270-ഉം കൺസ്യൂമർഫെഡിന് 38-ഉം ഷോപ്പുകളാണുള്ളത്.