ശ്രീകണ്ഠപുരം: ഖായിദെ മില്ലത്തിൻ്റെ ദർശനത്തിലൂടെ മുസ്ലിം ലീഗ് ഏഴരപ്പതിറ്റാണ്ട് കാലം നേടിയെടുത്ത ന്യൂനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ മോദി ഭരണ കൂടം തകർക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെയുള്ള പോരാട്ടമാണ് മുസ്ലിം ലീഗിന് മുന്നിലുള്ള പ്രധാന കടമയെന്ന് അഡ്വ അബ്ദുൽ കരീം ചേലേരി പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി പി ഖാദർ അധ്യക്ഷത വഹിച്ചു.ടി എൻ എ ഖാദർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അഡ്വ എസ് മുഹമ്മദ്, പിടിഎ കോയ മാസ്റ്റർ, വി എ റഹീം, കെ സലാഹുദ്ദീൻ, പി എ ഹൈദ്രോസ് ഹാജി, കെ പി അശ്രഫ്, മൂസാൻ കുട്ടി തേറളായി, വിവി അബ്ദുള്ള പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ഇബ്രാഹീം കുട്ടി തിരുവട്ടൂർ, മുഹമ്മദ് വിളക്കോട്, അഡ്വ കെ പി മുനാസ് കൗൺസിൽ നിയന്ത്രിച്ചു.
Monday, 23 January 2023
ഏഴരപ്പതിറ്റാണ്ട് കൊണ്ട് നേടിയ അവകാശം തകർക്കാൻ മോദി ശ്രമിക്കുന്നു.