ശ്രീകണ്ഠാപുരം: മലയോര മണ്ണിൽ ഹരിത രാഷ്ട്രീയത്തിൻ്റെ ഉജ്ജ്വല ശക്തി വിളിച്ചോതി ശ്രീകണ്ഠപുരത്ത് ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും. ഇന്നലെ വൈകിട്ട് നാലു മണിയോടെ കൂടിയാണ് ശ്രീകണ്ഠാപുരം നഗരത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനം. ശക്തിപ്രകടനം സമ്മേളന നഗരിയായ കെ പി എ റഹ്മാൻ നഗറിൽ സമാപിച്ചു. ശക്തി പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് മുഹമ്മദ്, മണ്ഡലം നേതാക്കളായ പിടിഎ കോയ മാസ്റ്റർ, വി എ റഹീം, പി പി ഖാദർ, പി എ ഹൈദ്രോസ് ഹാജി, കെ പി അഷ്റഫ്, എൻ വി ഹാഷിം, തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗിൻറെ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തി. പിടിഎ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി അബ്ദു റഹ്മാൻ കല്ലായി, സി കെ മുഹമ്മദ്,പി പി ഉസ്മാൻ ഹാജി, യുപി അബ്ദു റഹ്മാൻ, അജ്മൽ ചുഴലി, അഡ്വ ജാഫർസാദിഖ്, പിടി മുഹമ്മദ് മാസ്റ്റർ, എൻ പി സിദ്ദീഖ്, ഗഫൂർ ഹാജി, കലാം ഇരിക്കൂർ, യു പി അഫ്സൽ, കെ കെ എം നുച്ചിയാട്, കെ എം പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.