കണ്ണൂർ: തലശ്ശേരിയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കളാണ് തലശ്ശേരി പൊലീസിൽ പരാതി നൽകിയത്.അറുപത് വയസ് പ്രായമുള്ള മുഹമ്മദ് തലശ്ശേരി നഗര പരിധിയിലുള്ള മദ്രസയിൽ ഏറെകാലമായി അധ്യാപകനായി ജോലി ചെയ്തുവരികയാണ്. പല തവണയായി അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് പള്ളിക്കമ്മിറ്റിയും ബന്ധുക്കളും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Tuesday, 10 January 2023
Home
Unlabelled
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

About Weonelive
We One Kerala