മട്ടന്നൂര്‍_കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് വെള്ളിയാഴ്ചകളില്‍ മാത്രമാക്കി ചുരുക്കി. വിന്റര്‍ ഷെഡ്യൂള്‍ തുടങ്ങിയപ്പോള്‍ കണ്ണൂര്‍ - കുവൈത്ത് സെക്ടറില്‍ വെള്ളി, ചൊവ്വ ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുണ്ടായിരുന്നു.എന്നാല്‍ യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമാക്കിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഗോ ഫസ്റ്റ് കണ്ണൂര്‍ - കുവൈത്ത് സര്‍വീസ് നടത്തുന്നുണ്ട്.