വീട്ടിലാക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 31 January 2023

വീട്ടിലാക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ



കലവൂർ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാംവാർഡിൽ അഭിഷേകി(22)നെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.

സുഹൃത്തിന്റെ വിവാഹച്ചടങ്ങുകഴിഞ്ഞ് തിരികെവരികയായിരുന്ന യുവതിയെ വീട്ടിലാക്കാമെന്നുപറഞ്ഞ് അഭിഷേക് ബൈക്കിൽക്കയറ്റി സ്വന്തംവീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെന്നു പോലീസ് പറയുന്നു. എതിർത്ത യുവതിയെ ബൈക്ക് വെട്ടിച്ച് താഴെയിട്ടു ഗുരുതരമായി പരിക്കേൽപ്പിച്ചതായും പോലീസ് പറയുന്നു. ജനുവരി 25-നു വൈകിട്ട് എഴോടെ ദേശീയപാതയിൽ വളവനാടു വെച്ചായിരുന്നു സംഭവം.

ഇരുവരും മുൻപ് സുഹൃത്തുക്കളായിരുന്നെന്നും ഇത് മുതലെടുത്താണ് യുവതിയെ ബൈക്കിൽ വിളിച്ചുകയറ്റിയതെന്നും പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാൻഡുചെയ്തു.

Post Top Ad