സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 12 January 2023

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി

 

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു. ( wild elephant found in residential area )


ഇന്ന് രാവിലെ ആറ് മുപ്പതോടെയാണ് മൂന്നാറിന് സമീപത്തെ ആനയിറങ്കലിൽ കാട്ടാനയിറങ്ങിയത്. ഇതിലൂടെ കടന്ന് പോയ ബൈക്ക് യാത്രികൻ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ മൊട്ടവാലൻ എന്ന് വിളിപ്പേരുളള ആനയാണ് ജനവാസമേഖലയിലെത്തിയത്.ധോണിയെ നാളുകളായി വിറപ്പിക്കുന്ന പിടിസെവനും സംഘവും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി. ധോണി അമ്പലം പരിസരത്തെ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം കൊയ്തെടുക്കാറായ നെൽകൃഷി നശിപ്പിച്ചു.പിടിസെവനെ പിടികൂടി തളക്കുന്നതിനായുളള കൂടിന്റെ നിർമ്മാണം പൂർത്തിയായി.ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുളള അടുത്ത സംഘം കൂടി വയനാട്ടിൽ നിന്ന് എത്തിയാൽ ആനയെ മയക്കുവെടി വെക്കുന്നതിനുളള നടപടികൾ ആരംഭിക്കും.കോട്ടയം മുണ്ടക്കയത്തും ഇന്ന് കാട്ടാനക്കൂട്ടം ഇറങ്ങി.ടി ആർ & ടി എസ്റ്റേറ്റിലിറങ്ങിയ ആനകളെ പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തിയാണ് കാട്ടിലേക്ക് തുരത്തിയത്.

Post Top Ad