ഇരിക്കൂർ:എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 ന് സംഘടിപ്പിക്കുന്ന ദേശ സ്നേഹ സദസ്സ് ന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ ഉദ്ഘാടനം ചെയ്തു.എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അശ്വന്ത് കെ ടി അധ്യക്ഷനായി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത്, പി കെ മധുസൂദനൻ, ടി കെ വത്സലൻ, ഇ കെ പ്രജീഷ്, അഡ്വ എം രാജീവൻ എന്നിവർ സംസാരിച്ചു. കെ എസ് ശരൺ സ്വാഗതവും അശ്വിൻ രാജ് നന്ദിയും പറഞ്ഞു.ഭാരവാഹികൾ :അഡ്വ എം രാജീവൻ(ചെയർമാൻ), കെ സി കൃഷ്ണൻ , സി രവി, സണ്ണി തുണ്ടിയിൽ, കെ കെ കൃഷ്ണൻ (വൈസ് ചെയർമാൻ), കെ എസ് ശരൺ(കൺവീനർ), ഇ കെ പ്രജീഷ്, സി രാജീവൻ, ബിന്ദു സുനീഷ്, അശ്വന്ത് (ജോയിന്റ് കൺവീനർ), കെ കെ ബാലകൃഷ്ണൻ(ട്രഷറർ).