നേപ്പാൾ വിമാന ദുരന്തം; യാത്രക്കാരിൽ അഞ്ചു ഇന്ത്യക്കാരുണ്ടെന്ന് സൂചനപൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറ വിമാനത്താവളത്തിലെ റൺവേയിലാണ് വിമാനം തകർന്ന് വീണത്. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വർധിപ്പിച്ചത്.
മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനത്തിലെ 13 യാത്രക്കാർ മരണപ്പെട്ടുവെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.