ഉദയംപേരൂർ: പ്രശസ്ത കീബോർഡിസ്റ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുന്നഹദോസ് പള്ളിക്ക് എതിർ വശം നെസ്റ്റ് മഷ്നശ്ശേരി വീട്ടിൽ എം.ഇ. ഇമ്മാനുവലിനെയാണ് (73) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ലൈറ്റുകൾ രണ്ട് ദിവസമായി തെളിഞ്ഞ് കിടന്നതിനാൽ സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കെ.ജെ. യേശുദാസ് അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെ ഒപ്പം ഇദ്ദേഹം കീബോർഡ് വായിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഒട്ടേറെ പരിപാടികളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ലിസിമോൾ. മക്കൾ: മിലി, മീര.