പട്ന • വീട്ടിലേക്കു പോയ ഭാര്യ തിരിച്ചെത്താൻ വൈകിയതിന്റെ ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ബിഹാറിലെ മധേപുര ജില്ലയിൽ രജിനി നയാനഗറിലാണു സംഭവം. 25 വയസ്സുകാരനായ കൃഷ്ണ ബാസുകിയാണു ചികിത്സയിൽ കഴിയുന്നത്.
പഞ്ചാബിലെ മാണ്ഡിയിലാണു കൃഷ്ണയുടെ ജോലി. 2 മാസം മുൻപാണ് ഇയാൾ വീട്ടിലേക്ക് വന്നത്. ഈ സമയം ഭാര്യ അനിത മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചുവരാൻ വൈകിയതിൽ രോഷാകുലനായ കൃഷ്ണ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണയെ ബന്ധുക്കളാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കൃഷ്ണയുടെ മാനസികാരോഗ്യം മോശമായിരുന്നെന്നും റിപ്പോർട്ടുണ്ട്. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നു ചികിത്സിക്കുന്ന ഡോ. സുകേഷ് കുമാർ പറഞ്ഞു. ദമ്പതികൾക്കു 3 പെൺകുട്ടികളടക്കം നാല് മക്കളാണുള്ളത്.