വേണം, ഹൃദ്യക്ക് സഹജീവികളുടെ കൈത്താങ്ങ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 20 January 2023

വേണം, ഹൃദ്യക്ക് സഹജീവികളുടെ കൈത്താങ്ങ്

 


ഓര്‍ത്തോ ഇമ്യൂണ്‍ എന്‍സഫിലിറ്റിസ് എന്ന രോഗവുമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ഹൃദ്യ
പിലാത്തറ: അത്യപൂർവ രോഗം ബാധിച്ച ബിരുദ വിദ്യാര്‍ഥിനി ഉദാരമതികളുടെ സഹായം തേടുന്നു. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വി.വി. ഹരിദാസിന്റെയും പി.വി. രമയുടെയും മകളും പിലാത്തറ സെന്റ് ജോസഫ്സ് കോളജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാർനിയുമായ ഹൃദ്യയാണ് (19) സഹജീവികളുടെ കരുണ തേടുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഓര്‍ത്തോ ഇമ്യൂണ്‍ എന്‍സഫിലിറ്റിസ് എന്ന രോഗവുമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ഹൃദ്യ.ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം ഇപ്പോള്‍തന്നെ വലിയൊരു തുക ചെലവഴിച്ചുകഴിഞ്ഞു. തുടര്‍ചികിത്സക്ക് 50 ലക്ഷം രൂപ ആവശ്യമായിവരും. ഹൃദ്യയുടെ കുടുംബത്തിന് ഈ സാമ്പത്തികബാധ്യത താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉദാരമതികളുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായി ചികിത്സ സഹായസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ഇതിനുവേണ്ടി കുഞ്ഞിമംഗലം സര്‍വിസ് സഹകരണബാങ്കില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടും കേരള ഗ്രാമീണ ബാങ്ക് കുഞ്ഞിമംഗലം ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
കുഞ്ഞിമംഗലം സര്‍വിസ് സഹകരണ ബാങ്ക് അക്കൗണ്ട് നമ്പര്‍ : 011970010989, കേരള ഗ്രാമീണ ബാങ്ക് കുഞ്ഞിമംഗലം ശാഖ അക്കൗണ്ട് നമ്പര്‍ : 40494101071643, ഐ.എഫ്.എസ്.സി കോഡ്: KLGB0040494, ഗൂഗ്ൾ പേ 9947267461. ഫോണ്‍: 9946465096, 9249782779. വാര്‍ത്തസമ്മേളനത്തില്‍ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന, പി.കരുണാകരന്‍, കെ.വി. സതീഷ്‌കുമാര്‍, വി.വി. സുരേഷ്, ടി,വി. നിധീഷ് എന്നിവര്‍ പങ്കെടുത്തു.
https://www.weonekerala.com/2023/01/blog-post_397.html
https://www.weonekerala.com/2023/01/15-39-6.html
https://www.weonekerala.com/2023/01/blog-post_936.html
Grand Bazar WEDDING
 Iritty
Ph: 7306674078,
0490-2491726വേണം, ഹൃദ്യക്ക് സഹജീവികളുടെ കൈത്താങ്ങ്


Post Top Ad