കരിപ്പൂരിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഇന്നു മുതല്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 14 January 2023

കരിപ്പൂരിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഇന്നു മുതല്‍



മലപ്പുറം: കരിപ്പൂർ​ വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം. ഇന്ന് തുടങ്ങുന്ന റൺവേ റീകാർപറ്റിങ്​ പ്രവൃത്തിയുടെ ഭാഗമായി വിമാന സർവീസുകൾ പുനക്രമീകരിച്ചു.

റീകാർപറ്റിങ്ങിനായി ആറ്​ മാസത്തേക്കാണ് ​ റൺവേ പകൽ സമയങ്ങളിൽ അടച്ചിടുക. ​ നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ്​ ഈ സമയത്തുളളത്​. ആഴ്ചയിൽ ആറ്​ ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്‍റെ സമയം ​ മാറ്റി​. പുതിയ സമയക്രമമനുസരിച്ചാണ് ഡൽഹിയിലേക്കുള്ള സർവീസ്. ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ്​ വിമാനം പുറപ്പെടുന്നത്.

സലാലയിലേക്കുള്ള സലാം എയറിന്‍റെ സർവീസ് സമയം മാറ്റി​. ജനുവരി 17 മുതൽ 8.55ന്​ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടും. ചൊവ്വ, ശനി ദിവസങ്ങളിലാണ്​ സർവീസ്. റൺവേ റീ കാർപറ്റിങ്ങിനൊപ്പം റൺവേയിൽ സെന്റർ ലൈൻ ലൈറ്റിംഗ് സംവിധാനവും പുതുതായി സ്ഥാപിക്കും

Post Top Ad