മുണ്ടേരി ജി എച്ച് എസ് എസിൽ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 24 January 2023

മുണ്ടേരി ജി എച്ച് എസ് എസിൽ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

  


മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച സോളാർ പവർ പ്ലാന്റ്  മുൻ രാജ്യസഭാ അംഗവും മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതി ചെയർമാനുമായ കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.



രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത്തരമൊരു സ്വയം പര്യാപ്ത പവർ ജനറേറ്റർ സംവിധാനം ഒരുക്കുന്നതെന്നും എല്ലാതരത്തിലും മാതൃകയായി മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ മാറിക്കഴിഞ്ഞുവെന്നും കെ കെ രാഗേഷ് പറഞ്ഞു. പഞ്ചായത്തിലെ മറ്റ് സ്കൂളുകളും ഇത്തരത്തിൽ ഉയർത്തി കൊണ്ടുവരാനുള്ള മാസ്റ്റർ പ്ലാൻ മുദ്രാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

സത് ലജ് ജൽ വൈദ്യുത് നിഗം  സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച 66.85 ലക്ഷം രൂപ ചെലവഴിച്ചാണ് സോളാർ പവർ പ്ലാന്റ് ഒരുക്കിയത്. 100 കിലോവാട്ട് പീക്ക് പവ്വറാണ് പ്ലാന്റിന്റെ ഔട്ട്പുട്ട്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സ്ഥാപിച്ച 264 സോളാർ പാനലുകളിൽ നിന്നുമായി പ്രതിദിനം ശരാശരി 400 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും. കെ എസ് ഇ ബിയുടെ ഗ്രിഡ് കണക്റ്റഡ് സോളാർ പ്ലാന്റ് വഴി സ്കൂളിന്റെ ആവശ്യത്തിൽ അധികം ലഭിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് കൊടുക്കാനും അതിൽ നിന്നും ലഭിക്കുന്ന തുക സ്കൂളിന്റെ മറ്റ് വികസന പ്രവൃത്തികൾക്കായി ഉപയോഗിക്കുവാനും കഴിയുന്ന വിധത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കൂടാതെ പതിനാറ് എണ്ണം 60 വാട്ട് എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകളും പദ്ധതിയുടെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ ഒരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കിയത്.

സ്കൂളിൽ നടന്ന ചടങ്ങിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ പ്രമീള, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, മുദ്രാസമിതി ജനറൽ കൺവീനർ പി പി ബാബു, കെ എസ് ഇ ബി കണ്ണൂർ ഡിവിഷൻ ഇലക്ട്രിക്കൽ സെക്ഷൻ എക്സി. എഞ്ചിനീയർ എ എൻ ശ്രീലാകുമാരി, സ്കൂൾ പ്രിൻസിപ്പൽ എം മനോജ്‌കുമാർ, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കോയിലോടൻ, പി ടി എ പ്രസിഡണ്ട് പി സി ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.



Post Top Ad