കേളകം : കേരള കർഷകസംഘം കേളകം വില്ലേജ് കമ്മിറ്റി കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനിയുടെ നിർദേശപ്രകാരം രൂപവത്കരി ച്ച എഫ്.ഐ.ജി. കേളകം യൂണിറ്റിന്റെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ജെ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ടി.ജെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കേളകം കൃഷി ഓഫിസർ കെ.ജി. സുനിൽ, കർഷകസംഘം ഏരിയാ സെക്രട്ടറി എം.എസ്. വാസുദേവൻ, കെ.പി. സുരേഷ് കുമാർ, ശൈലജ, വി.പി. ബിജു, മൈഥിലി രമണൻ, കെ.ജെ ജെയിംസ് എന്നി വർ പ്രസംഗിച്ചു.
കേളകം പഞ്ചായത്ത് ഓഫീസിന് സമീപത്ത് പാട്ട ത്തിനെടുത്ത കൃഷിയിടത്തിലാണ് ജൈവ കർഷകരായ പുത്തൻപു രയിൽ ശശിയും സജി തണ്ടപ്പുറവും കൃഷി ഇറക്കിയത്. ചിര, പച്ചമു ളക്, തക്കാളി, വെണ്ട, പയർ തുടങ്ങിയവയാണ് കൃഷിചെയ്തത്. നൂറുമേനി വിളവാണ് ലഭിച്ചത്.