പുഴുക്കലരി ക്ഷാമം പരിഹരിക്കാൻ ഉദ്ദേശിച്ച് റേഷൻ കടകളിൽ അയേൺ ,ഫോളിക് ആസിഡ് ,വിറ്റാമിൻ ബി 12 എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത ഫോർട്ടിഫൈഡ് റൈസ് തെലുങ്കാനയിൽ നിന്നും,ആന്ധ്രാപ്രദേശിൽ നിന്നും അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണിൽ എത്തിച്ചിട്ടുണ്ട്
ഫെബ്രുവരി മുതൽ റേഷൻ കടകളിൽ വിതരണം ചെയ്യുന്നത് ഫോർട്ടിഫൈഡ് റൈസ് ആയിരിക്കും,പുഴുക്കലരി ഉണ്ടാകില്ല .
കഴിഞ്ഞ കുറെ മാസങ്ങളായി റേഷൻ വിഹിതമായി ഭൂരിഭാഗവും പച്ചരി നൽകുന്നതിനാൽ പലരും പച്ചരി വിഹിതം വാങ്ങാത്തത് പല കടകളിലും പച്ചരി കെട്ടിക്കിടക്കുകയാണ്